25 April 2024 Thursday

കപ്പൂർ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ വെളിയിട വിസർജന മുക്ത പഞ്ചായത്തായി ഒക്ടോബർ 2ന് പ്രഖ്യാപിക്കും.

ckmnews

കപ്പൂർ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ വെളിയിട വിസർജന മുക്ത പഞ്ചായത്തായി ഒക്ടോബർ 2ന് പ്രഖ്യാപിക്കും.

ചങ്ങരംകുളം:കപ്പൂർ  ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ വെളിയിട വിസർജന മുക്ത പഞ്ചായത്തായി ഒക്ടോബർ 2ന് പ്രഖ്യാപിക്കും. ഗാന്ധി ജയന്തി ദിനത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ  പ്രഖ്യാപനം നടത്തും.വൈസ് പ്രസിഡന്റ് ആമിന കുട്ടി അധ്യക്ഷത വഹിക്കും.പ്രഖ്യാപനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ 252 ടോയ്‌ലറ്റുകൾ പുതുക്കിപണിയുകയും ചെയ്യും.കൂടാതെ 12 ഇന പദ്ധതിയുടെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും നിർമ്മിക്കും.മുഴുവൻ വീടുകളിലും ഹരിതകർമ്മ സേന നേരിട്ടെത്തി പ്ലാസ്റ്റിക് ശേഖരണവും എം സി എഫ് പ്രവർത്തനവും  നടന്നുവരുന്ന ഇതിന്റെ വാർഡുതല പ്രവർത്തനം കഴിഞ്ഞ ദിവസം ജനപ്രതിനിധികൾ വീടുകളിൽ നടന്ന് വിലയിരുത്തി.പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ  മുഴുവൻ SC, BPL വീടുകളിൽ  കമ്പോസ്റ്റ് പിറ്റ്,സോക്ക് പിറ്റ് തുടങ്ങിയവ നിർമ്മാണം ഉടൻ പൂർത്തിയാക്കും പൊതു സ്ഥാപനങ്ങളിൽ ബയോഗ്യാസ് പ്ലാന്റ്,കോളനികളിൽ തൂബൂർമ്മൂഴി ,ഘടകസ്ഥാപനങ്ങളിൽ റിങ്ങ് കബോസ്റ്റ് , രണ്ടായിരം വീടുകളിൽ ബയോബിൻ , ഹരിത സേന പ്രവർത്തനം സുഖമാക്കുന്നതിന് വാർഡുകളിൽ എം സി എഫ് ഹരിത കർമ്മസേനനക്ക് ഇലട്രിക്ക് വാഹനം എന്നിവ ഉടനെ നിലവിൽ വരും 

 പഞ്ചായത്തിൽ  RRF ബിൽഡിങ്ങ് വേഗത്തിൽ  നിലവിൽ വരും ഇതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി.വർക്ക് പ്രവൃത്തികൾ ഉടൻ തുടങ്ങും.തുടർ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് ശുചീകരണവും  നടത്തുമെന്നും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് പൂർണ്ണ നിരോധന പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും  പ്രസിഡന്റ് അറിയിച്ചു.പഞ്ചായത്തിലെ മുഴുവൻ ആളുകളുടേയും പൂർണ്ണ പിന്തുണ ഇത് ഏറ്റെടുത്ത് നടപ്പിലാക്കാൻ   ഉണ്ടാവണം എന്ന് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അറിയീച്ചു