25 April 2024 Thursday

ജീവന്റെ തുള്ളികൾ"യൂത്ത് ലീഗ് ബ്ലഡ്‌ ഡൊണേഷൻ ചാലഞ്ചിന് തുടക്കമായി.

ckmnews

"ജീവന്റെ തുള്ളികൾ"യൂത്ത് ലീഗ് ബ്ലഡ്‌ ഡൊണേഷൻ ചാലഞ്ചിന് തുടക്കമായി.


പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ രക്‌തദാന ദിനത്തിൽ "ജീവന്റെ തുള്ളികൾ" എന്ന പേരിൽ ബ്ലഡ്‌ ഡൊണേഷൻ ചാലഞ്ചിന് തുടക്കമായി. ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ്‌ ടീമംഗവും, കേരള ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനുമായ കരീം പാവിട്ടപ്പുറം രക്തം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 20 രക്തദാന ക്യാമ്പുകൾ വഴി 1000 പേർ രക്തം നൽകുന്ന കർമ്മ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷെബീർ ബിയ്യം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വി.കെ.എം ഷാഫി,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.എ ബക്കർ,ട്രഷറർ സി.കെ അഷറഫ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ കെ.വി റഫീഖ്, എ.എ റഊഫ്, സാദിഖ്‌ നെച്ചിക്കൽ, ഷെമീർ വെളിയങ്കോട്, ജസീർ തെക്കേപ്പുറം, മുനീർ ചെറവല്ലൂർ,ഷെബീർ മാങ്കുളം, മുബാറക് കാലടി, ഹിജാസ് മാറഞ്ചേരി, നാഫി എന്നിവർ നേതൃത്വം നൽകി.