29 March 2024 Friday

വിരിപ്പ്കൃഷി നെല്ല് സംഭരണത്തിന് ആലംകോട് കൃഷിഭവനു കീഴില്‍ തുടക്കമായി

ckmnews

 


ചങ്ങരംകുളം:മലപ്പുറം ജില്ലയിലെ വിരിപ്പ് കൃഷി നെല്ല് സംഭരണത്തിന് ആലംകോട് കൃഷിഭവനു കീഴിലുള്ള കപ്പൂർ പാടശേഖരത്തിൽ നിന്നും തുടക്കം കുറിച്ചു.കോക്കൂർ അത്താണിപടിയിൽ സംഘടിപ്പിച്ച ചടങ് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ ഉദ്ഘാടനം  നിർവഹിച്ചു,സപ്പ്ളൈകോ പാഡി മാർക്കറ്റിങ് ഓഫീസർ രജനി,ആലംകോട് കൃഷിഅസിസ്റ്റന്റ് സുബീഷ് ,സപ്പ്ളൈക്കോ അസിസ്റ്റന്റ് ഇബ്രാഹിം മൻസൂർ, കപ്പൂർ പാടശേഖര സമിതി സെക്രട്ടറി സതീശൻ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.