28 March 2024 Thursday

വയോജന ദിനം:വാര്‍ദ്ധഖ്യത്തിലും തളരാതെ എടപ്പാളുകാരുടെ ഉണ്ണിയേട്ടന്‍

ckmnews



 എടപ്പാൾ: വയസ് 73 കഴിഞ്ഞെങ്കിലും എടപ്പാളുകാരുടെ ഉണ്ണിയേട്ടന് ഇന്നും യുവതയുടെ പ്രസരിപ്പാണ്.പുതിയ തലമുറ ആലപണി യിലേക്ക് കടന്നുവരുന്നതിന് മടി പിടിക്കുന്ന കാലഘട്ടത്തിലും  പഴമയുടെ പ്രൗഡി ചോരാതെ പുത്തൻ സാങ്കേതിക വിദ്യകൾ ക്കൊപ്പം കിടപിടിച്ച് പണിയെടുക്കുകയാണ്

തവനൂർ സ്വദേശിയായ ഇടപ്പറമ്പിൽ വേലായുധൻ എന്ന ഉണ്ണിയേട്ടൻ.കഴിഞ്ഞ 20 വർഷമായി എടപ്പാളിൽ ആലപണി ചെയ്യുന്ന ഉണ്ണി പ്രാഥമികവിദ്യാഭ്യാസം പോലും നേടിയില്ലെങ്കിലും നിരവധി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള അനുഭവ സമ്പത്താണ് നേടിയെടുത്തിരിക്കുന്നത്. വെറുതെ നേടിയതല്ല  ചെറുപ്രായത്തിൽ തന്നെ നിരവധി സംസ്ഥാനങ്ങളിൽ ജോലി എടുത്തത് പഠിച്ച എടുത്തതാണ് ഇവയെല്ലാം.ജോലിയേക്കാള്‍ പ്രാധാന്യം ഭാഷക്കാണെന്നും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഏതു ലോകത്തും ജോലി ചെയ്യാമെന്നുമാണ് ഉണ്ണിയേട്ടന്റെ വാദം .സൗദി അറേബ്യയിൽ ഏഴു വർഷം ജോലി ചെയ്തതോടെ അറബി ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് നേടിയെടുത്താണ് കേരളത്തിലേക്കുള്ള മടക്കം. തുടർന്ന് ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ  മെക്കാനിക്കായി ജോലി ചെയ്തു. വിദേശ നിർമ്മിതമടക്കം നിരവധി വാഹനങ്ങൾക്ക് ബോഡി വർക്ക്, ഗ്യാസ് വെൽഡിങ് മെക്കാനിക്ക് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇവിടെ നന്നായി വിവിധ ഭാഷകൾ സ്വായത്തമാക്കി.ഈ കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിരവധിപേർക്ക് വിദ്യ പകർന്നു നൽകാനും അദ്ദേഹത്തിനായി.ഇതിൽ 

 പലരും ഇന്ന് മെക്കാനിക്കൽ രംഗത്തെ പ്രമുഖർ.തുടർന്ന് വീണ്ടും കേരളത്തിലേക്ക് മടക്കം വിവാഹശേഷം നാട്ടിൽ പാരമ്പര്യ തൊഴിലെടുത്ത് ഉപജീവനം നടത്തി വന്നു. പാരമ്പര്യ തൊഴിൽ ആകട്ടെ ആരിൽ നിന്നും ശിഷ്യത്വം സ്വീകരിച്ച് പഠിച്ച എടുത്തതല്ല ഇക്കാലത്ത് കണ്ടു മറഞ്ഞ ഓർമ്മകളിൽ നിന്നാണ് ഈ ജോലിയുടെ തുടക്കം.എഴുപത്തിമൂന്നാം വയസ്സിലും തൊഴിലെടത്ത് ജീവിക്കുന്ന വേലായുധന് കട്ട സപ്പോർട്ട് നൽകുകയാണ് കുടുംബവും അച്ഛന് ആവുന്ന കാലം വരെ

 ആളുകൾക്ക് സഹായമാകുന്ന ആല പണി ചെയ്തു കഴിയട്ടെ എന്നാണ് മക്കളും പറയുന്നത്. ആല പണിയുടെ സാഹചര്യങ്ങൾ മാറിയ കാലഘട്ടത്തിൽ വിപണിയിലേക്ക് പുതുതലമുറ വരുന്നില്ലെങ്കിലും ആവശ്യമായ യാത്രകൾ ചെയ്തു ഭാഷകൾ സ്വായത്തമാക്കാൻ യുവാക്കൾ തയ്യാറാകണമെന്നും ചെയ്യുന്ന ജോലിയിൽ ആനന്ദം കണ്ടെത്താൻ കഴിയുമ്പോഴാണ് വിജയം കൈവരിക്കുകയും ഇദ്ദേഹം പറയുന്നു.എടപ്പാൾ കാരുടെ ഉണ്ണിയേട്ടൻ എന്ന മുരുടാവിൽ പടി വേലായുധന് കാർഗോ ഉണ്ണി

മറ്റൊരു വിളിപേരുകൂടി നിലവിലുണ്ട്. രജനികാന്തിന്റെ ബാഷ മാസ് ഡയലോഗ് പറഞ്ഞാണ് ആ പേരു വരാനുള്ള കാരണവും ഉണ്ണിയേട്ടന്‍ പങ്കുവെച്ചത്.ആദ്യമായി മെക്കാനിക്കൽ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം തന്നെയാണ് ആദ്യമായി കാർഗോ സർവീസ് നടത്തിയതെന്നും ഇതിനാലാണ്  തനിക്ക് കാർഡ് ഉണ്ണി എന്ന പേരു കൂടി വന്നണഞതെന്നും അദ്ദേഹം പറയുന്നു