20 April 2024 Saturday

മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗ ചാമ്പ്യന്‍മാര്‍

ckmnews



എടപ്പാൾ: 2021 സെപ്റ്റമ്പർ 29ന് എടപ്പാൾ വള്ളത്തോൾ കോളേജ് വിദ്യാപീഠം കോളേജിൽ വച്ച് നടന്ന കേരള സ്പോട്സ് കൗൺസിൽ അഗീകാരമുള്ള യോഗാ അസോസിയേഷൻ നടത്തിയ മലപ്പുറം ജില്ലാ യോഗാസന സ്പോട്സ് ചാമ്പ്യൻഷിപ്പിൽ 12 സ്വണ്ണ മെഡലും 7 വെള്ളിമെഡലും 3 വെങ്ക മെഡലും നേടി 84 പോയന്റ് ഓടെ ആര്യാസ് സ്ക്കൂൾ ഓഫ് യോഗ ചങ്ങരംകുളം വിന്നേഴ്സ്സും സ്വാത്യായ യോഗാ ക്ലബ് 40 പോയന്റ് നേടി റണേഴ്സും 36 പോയന്റ് നേടി സ്പ്ലന്റിഡ് യോഗാ ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം വേൾഡ് വെയ്റ്റിങ്ങ് ഗോൾഡ് മെഡലിസ്റ്റും മലപ്പുറം ജില്ലാ സ്പോട്സ് കൗൺസിൽ ഒഫ് സർവറുമായ വൽസല ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണവും നടത്തി.ജില്ലാ യോഗാ അസേസിയേഷൻ പ്രസിഡന്റ് അലങ്കോട് സുരേഷ് അധ്യക്ഷനായി.വള്ളത്തോൾ കോളേജ് പ്രിൻസിപ്പാള്‍ ഐ വി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പ്രമോദ് കൊപ്പം കുഞ്ഞി മൊയ്തീൻകുട്ടി തൂമ്പിൽ,വാസുണ്ണി സുഷമ, ശശിധരൻ പോരൂർ എന്നിവർ പ്രസംഗിച്ചു