28 March 2024 Thursday

ഗ്ലോബൽ എജ്യു സമ്മിറ്റ്, അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം ഒക്ടോബർ 1,2,തിയ്യതികളിൽ നടക്കും

ckmnews

ഗ്ലോബൽ എജ്യു സമ്മിറ്റ്, അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം ഒക്ടോബർ 1,2,തിയ്യതികളിൽ നടക്കും


പൊന്നാനി: നവയുഗ വിദ്യാഭ്യാസത്തിൻറ ചക്ര വാളങ്ങൾ തുറക്കപ്പെടുന്ന പി സി ഡബ്ല്യു എഫ് അന്താരാഷ്ട്ര  വിദ്യാഭ്യാസ സമ്മേളനം ഒക്ടോബർ 1, 2 (വെളളി ഇന്ത്യൻ സമയം വൈകീട്ട് 5 ശനി രാത്രി 7.30 ) തിയ്യതികളിൽ 

 സൂം ഓൺലൈനിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ എഡ്യു സമിതിയും, PCWF ഖത്തർ കമ്മിറ്റിയും സംയുക്തമായി, സിജി ഇന്റർനാഷണൽ, പൊന്നാനി എം ഇ എസ്  കോളേജ് എക്കണോമിക്സ് വിഭാഗം, പി സി ഡബ്ല്യു എഫ് ലീഡർഷിപ്പ് അക്കാദമി (പി എൽ എ)  എന്നിവയുമായി സഹകരിച്ചാണ് ഗ്ലോബൽ എജ്യു സമ്മിറ്റ് എന്ന പേരിൽ

ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകൾ.കാലത്തിന്റെയും,  ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും, അവബോധങ്ങൾക്കുമനുസരിച്ച് കോവിഡാനന്തര സാഹചര്യത്തിൽ സാമ്പ്രദായിക രീതികൾക്കപ്പുറത്തുള്ള വിദ്യാഭ്യാസ മാർഗ്ഗങ്ങൾ.ഓൺലൈൺ പഠനത്തിന്റെ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ.തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ - തൊഴിൽ മേഖലയിലെ പ്രഗത്ഭരായവർ പങ്കെടുക്കും.ഇ ടി  മുഹമ്മദ് ബഷീർ (എം.പി) 

ചടങ്ങ് ഉദ്ഘാടനം ചെയ്യും.പി നന്ദകുമാർ (എം.എൽ.എ )

മുഖ്യാതിഥിയായിരിക്കുംഎം ഇ  എസ് സംസ്ഥാന പ്രസിഡന്റ് ഡോ:  ഫസൽ ഗഫൂർ , പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അതിഥികളായി പങ്കെടുക്കുന്നു. തുടർന്ന് നടക്കുന്ന  സെഷനുകളിൽ വിഷയം അവതരിപ്പിച്ച് 

ഡോ: എ.ബി. മൊയ്‌ദീൻ കുട്ടി (ഡയറക്ടർ , ന്യൂനപക്ഷ ക്ഷേമ വകുപ്പ് ) ഡോ: സംഗീത് ഇബ്രാഹിം,ഡോ:ഹസീന ബീഗം(യു.എ.ഇ) എൻ പി ഹാഫിസ് മുഹമ്മദ്, യോനെല മോന്റലോഗ് (സൗത്ത് ആഫ്രിക്ക),ഡോ: Z A അഷ്‌റഫ്, എ പി  നിസാം, അബ്ദുൽ മജീദ് (സിജി ഇന്റർനാഷണൽ) എം എസ് ജലീൽ, ഡോ: സുഹൈൽ അഹ്‌മദ്‌ (ഐ ഐ എം ) തുടങ്ങിയ പ്രമുഖർ സംസാരിക്കും.പന്ത്രണ്ടോളം വിദേശ യൂണിവേഴ്സിറ്റി കാമ്പസുകളിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ

അവരുടെ അനുഭവങ്ങൾ 

പങ്കു വെയ്ക്കുന്ന സെഷനും എജ്യു സമ്മിറ്റിൻറ ഭാഗമായി ഉണ്ടായിരിക്കുമെന്ന് 

സംഘടക സമിതിക്ക് വേണ്ടി , യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ (രക്ഷാധികാരി)

ഡോ: അബ്ദുറഹ്മാൻ കുട്ടി (ചെയർമാൻ) സൈനുൽ ആബിദ് തങ്ങൾ (കൺവീനർ) 

ഡോ: എം വി ബുഷ്റ, അബ്ദുല്ലതീഫ് കളക്കര, ഹംസറഹ്മാൻ തുടങ്ങിയവർ അറിയിച്ചു