25 April 2024 Thursday

എ കെ പി എ ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

എ കെ പി എ  ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു 


ചങ്ങരംകുളം :  ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

 എ കെ പി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം  രാഗം സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു , യൂണിറ്റ് പ്രസിഡൻറ് ബാബുരാജ്  അധ്യക്ഷത വഹിച്ച യോഗത്തിൽ   എ കെ പി എ ജില്ലാ വൈസ് പ്രസിഡന്റ് ജിതീഷ്  കുറുമ്പൂര് മുഖ്യ പ്രഭാഷകനായി .

ഷമർജാൻ പന്താവൂർ  റിപ്പോർട്ടും ട്രഷറർ ജെസൺ  കണക്കും അവതരിപ്പിച്ചു.

മേഖല പ്രസിഡന്റ് ഉണ്ണി എസ്‌ ക്കെ,  മേഖലാ സെക്രട്ടറി ശശി കപ്പൂർ, ഫഹദ്  എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജാസിർ (പ്രസിഡണ്ട്) റെനീഷ് പടാത്ത്‌  (സെക്രട്ടറി)  ജെസൺ (ട്രഷറർ)

(വൈസ് പ്രസിഡൻറ്)  ജയൻ ചിറവല്ലൂർ , (ജോയിൻ സെക്രട്ടറി) അജയൻ.

മേഖല കമ്മറ്റിയിലേക്ക്  ഉണ്ണി എസ്‌ ക്കെ , ശശി കപ്പൂർ ,ജിതീഷ്  കുറുമ്പൂര് , ബാബുരാജ്, വിഘ്നേഷ്  എന്നിവരെയും തെരഞ്ഞെടുത്തു,

ജയൻ ചിറവല്ലൂർ  നന്ദി പറഞ്ഞു.