24 April 2024 Wednesday

വാദ്യകലയുടെ 4 നൂറ്റാണ്ട് ചരിത്ര ശേഖരണത്തിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും

ckmnews

വാദ്യകലയുടെ 4 നൂറ്റാണ്ട് ചരിത്ര ശേഖരണത്തിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും

 

ചങ്ങരംകുളം:വാദ്യകലയുടെ 4 നൂറ്റാണ്ട് ചരിത്ര ശേഖരണത്തിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും.എടപ്പാളിന് അടുത്ത് കണ്ടനകം പുള്ളുവൻപടിയിൽ സ്ഥിതിചെയ്യുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യമാണ് കേരളീയ വാദ്യകലയുടെ 4 നൂറ്റാണ്ടിന്റെ പാരമ്പര്യത്തെ കുറിച്ച് ഒരു ചരിത്ര പുസ്തകം തയ്യാറാക്കുന്നത്.ഷഡ്കാല ഗോവിന്ദമാരാർ അടക്കമുള്ളവരുടെ കാലഘട്ടം മുതല്‍ ഇന്നത്തെ ഇളം തലമുറയെ വരെ ഉള്‍പ്പെടുത്തി കേരളീയ വാദ്യകലകളുടെ ചരിത്രത്തെ അനാവരണം ചെയ്യുകയെന്ന മഹത്തായ ദൗത്യമാണ് ഇതിലൂടെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ലക്ഷ്യമിടുന്നത്.കേരളീയ വാദ്യകലകളായ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക,കൊമ്പ്,ഇലത്താളം, കുറുംകുഴല്‍, സോപാന സംഗീതം എന്നിവയെക്കുറിച്ചറിയാനും  ഗവേഷണം നടത്താനുമുതകുന്ന അതിബൃഹത്തായ ഗ്രന്ഥമാണ് അണിയറയിലൊരുങ്ങുന്നത്.ഒക്ടോബർ 1 വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും, കരിയനൂർ നാരായണൻ നമ്പൂതിരിയും ചേർന്നാണ് കേരളത്തിന്റെ വാദ്യകലയിലെ 10000 കലാകാരന്മാരുടെ ചരിത്ര ശേഖരണത്തിന്റെ പ്രഖ്യാപനം നടത്തുന്നത്