16 April 2024 Tuesday

പിസിഡബ്ളിയുഎഫ് തവനൂർ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

ckmnews

പിസിഡബ്ളിയുഎഫ് തവനൂർ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു


പൊന്നാനി :സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.അതളൂർ ജംഗ്ഷനിലെ സൺറൈസ് ക്ലബ്ബിൽ നടന്ന രൂപീകരണ യോഗത്തിൽ അമ്മായത്ത് അബ്ദുളള അധ്യക്ഷത വഹിച്ചു.അബ്ദുല്ലതീഫ് കളക്കര ഉദ്ഘാടനം ചെയ്തു.രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.പി കോയക്കുട്ടി മാസ്റ്റർ, സക്കരിയ്യ എ ആശംസകൾ നേർന്നു.21 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.2021 ഡിസംബർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി.ഒക്ടോബർ 2 മുതൽ ഡിസംബർ 

1 വരെ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി.രക്ഷാധികാരികൾ;അമ്മായത്ത് അബ്ദുളള, എ കെ അബ്ദുറഹ്മാൻ അയങ്കലം

എം പി അബൂബക്കർ (കുഞ്ഞാപ്പുണ്ണി) കെ രവീന്ദ്രൻ (പ്രസിഡണ്ട്)ജി സിദ്ധീഖ് (ജന:സെക്രട്ടറി)ടി അബ്ദുൽ ഖാദർ (ട്രഷറർ)തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി,തൂമ്പിൽ കുഞ്ഞുട്ടി ഹാജി(വൈ:പ്രസിഡണ്ട്)പ്രമോദ് കുമാർ പി കെ, ബാസിൽ സൈതലവി (ജോ:സെക്രട്ടറി)തുടങ്ങിയവരെ തെരഞ്ഞെടുത്തു.ജി സിദ്ധീഖ് സ്വാഗതവും , ടി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു