25 April 2024 Thursday

രാവുണ്ണിക്കുറുപ്പിൻ്റെ വിയോഗം കളമെഴുത്ത് പാട്ട് രംഗത്തെ തീരാ നഷ്ട്ടം

ckmnews

രാവുണ്ണിക്കുറുപ്പിൻ്റെ വിയോഗം കളമെഴുത്ത് പാട്ട് രംഗത്തെ തീരാ നഷ്ട്ടം


ചങ്ങരംകുളം:കരിങ്കാളികള്‍ കൂട്ടമായ് എത്തുന്ന മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ കളംപാട്ട് 70 വർഷങ്ങളായി ചെയ്ത് വന്നിരുന്ന കളമെഴുത്തൃ ആചാര്യൻ എരുമപ്പെട്ടി മുരിങ്ങത്തേരി കല്ലാറ്റ് രാവുണ്ണിക്കുറുപ്പ് നിര്യാതനായി.പതിനഞ്ചാം വയസ്സിൽ മൂക്കോല ക്ഷേത്രങ്ങളിലെ കണ്ണേങ്കാവിൽ എത്തിയതായിരുന്നു രാവുണ്ണിക്കുറുപ്പ്‌.ചെറുപ്പകാലത്ത് ക്ഷേത്രത്തിലെത്തിയ ഇദ്ദേഹം കളമെഴുത്തുപാട്ടിൽ നിരവധി ശിഷ്യഗണങ്ങൾക്ക് കളമെഴുത്ത് പാട്ട് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.വർഷത്തിലെ നിരവധി ദിവസങ്ങൾ കണ്ണേങ്കാവിൽ കളമെഴുത്തുപാട്ട്  ഉണ്ടാകും എന്നത് കണ്ണേങ്കാവിൻ്റെ മാത്രം പ്രത്യേകതയാണ്.ഗുരുവായൂർ ദേവസ്വത്തിലെ നിരവധി പേർക്കും ഈ ഗുരുനാഥനിലൂടെ കളമെഴുത്ത് പാട്ട്  പഠിച്ചിട്ടുണ്ട്.തിരുവനന്തപുരം രാജകൊട്ടാരത്തിൽ വരെ കളമെഴുത്ത് പാട്ട് നടത്തിയിട്ടുണ്ട്.ജൻമം കൊണ്ട് നെല്ലുവായ് സ്വദേശിയാണെങ്കിലും കർമ്മം കൊണ്ട് മൂക്കോലക്കാരൻ ആയിരുന്ന രാവുണ്ണിക്കുറുപ്പ്.ഭാര്യ പരേതയായ രാധ.മക്കൾ:ഗോവിന്ദൻ എന്ന രാജു,മുകുന്ദൻ

ജയലക്ഷ്മി,മോഹനൻ

വേണു,പ്രദീപ്

മരുമക്കൾ:നാരായണൻ,രാധ,അനില,യമുന,നീത,ശിൽജ