24 April 2024 Wednesday

നിർദ്ധനർക്കുള്ള 80 ലക്ഷത്തിന്റെ ഭവന പദ്ധതി: കെ എൻ എം പ്രസിഡന്റ്‌ തറക്കല്ലിട്ടു.

ckmnews

നിർദ്ധനർക്കുള്ള 80 ലക്ഷത്തിന്റെ ഭവന പദ്ധതി: കെ എൻ എം പ്രസിഡന്റ്‌ തറക്കല്ലിട്ടു.


ചങ്ങരംകുളം: കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം കെ എൻ എം സംസ്ഥാന പ്രസിഡന്റ: ടി.പി. അബ്ദുല്ലകോയ മദനി നിർവ്വഹിച്ചു. വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.മൂക്കുതല വിരളിപ്പുറത്ത് സിദ്ദീഖ് സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലത്ത് 

80 ലക്ഷം രൂപ ചെലവിൽ എട്ടു വീടുകളാണ് പാവപ്പെട്ട ഭവന രഹിതർക്ക് വേണ്ടി കെ എൻ എം നിർമ്മിക്കുന്നത്.ഡോ.അബ്ദുൽ മജീദ് സ്വലാഹി, പി പി എം അഷ്‌ റഫ്‌, എൻ. കുഞ്ഞിപ്പ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ അബ്ദുൽ ഹമീദ്, പി.ഐ മുജീബ്. കെ.വി ബീരാവു, അലി മക്കാർ, വി ഹസ്സൻ പ്രസംഗിച്ചു.നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ചരിത്രവും ദർശനവും' എന്ന ചരിത്ര ഗ്രന്ഥത്തിന്റെ ആദ്യ വാള്യത്തിന്റെ റജിസ്റ്ററേഷൻ വി ഹസ്സൻ സ്വീകരിച്ചു.