25 April 2024 Thursday

ഐഡിയൽ ബസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു

ckmnews

ഐഡിയൽ ബസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു


എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ മികച്ച അദ്ധ്യാപകർക്ക് വർഷാവർഷം നൽകി വരുന്ന ഐഡിയൽ ബെസ്റ്റ് ടീച്ചർ അവാർഡ് ഈ വർഷത്തെ ബസ്റ്റ് ടീച്ചർ സിന്ധു ദിനേശിന് സമ്മാനിച്ചു. പള്ളിക്കര വാരിയംപറമ്പിൽ ശങ്കുണ്ണിക്കുറുപ്പിൻ്റെയും ആനന്ദവല്ലിയുടെയും മകളായ സിന്ധു ദിനേശ്

കഴിഞ്ഞ 13 വർഷമായി ഐഡിയൽ കാമ്പസിലെ സ്റ്റേറ്റ് സിലിബസ് ഹൈസ്കൂൾ പത്താം ക്ലാസ് ബയോളജി അദ്ധ്യാപികയും യു പി വിഭാഗം മേധാവിയുമാണ്.പൊന്നാനി സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്യുന്ന ദിനേശാണ് ഭർത്താവ്.

  നന്ദന, നിരഞ്ജൻ എന്നീ രണ്ടു കുട്ടികളുണ്ട്.

ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ് പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ പി സുരേന്ദ്രൻ ഉപഹാരം സമ്മാനിച്ചു.ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ക്യാഷ് പ്രൈസ് സമ്മാനിച്ചു.മാനേജർ മജീദ് ഐഡിയൽ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ്,ഡോ: സക്കീർ ഹുസൈൻ, വി മൊയ്തു, ഉമർ പുനത്തിൽ, സെന്തിൽ കുമരൻ എന്നിവർ പ്രസംഗിച്ചു