25 April 2024 Thursday

സംസ്ഥാന ബേക്കേഴ്സ് അസോസിയേഷന്‍ പോലീസ് സേന അംഗങ്ങളെ മധുരം നല്‍കി അനുമോദിച്ചു

ckmnews



ചങ്ങരംകുളം:സംസ്ഥാന ബേക്കേഴ്സ് അസോസിയേഷന്‍ പോലീസ് സേന അംഗങ്ങളെ മധുരം നല്‍കി അനുമോദിച്ചു.കോവിഡ് കാലഘട്ടത്തിൽ ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് ബുധനാഴ്ച  കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്ക് മധുരം വിതരണം ചെയ്ത് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന പോലീസുകാരെ അനുമോദിച്ചത്.ബേക്കേഴ്സ് അസോസിയേഷൻ ചങ്ങരംകുളം മേഖലാ കമ്മിറ്റി ചങ്ങരംകുളം സ്റ്റേഷനില്‍ നടത്തിയ മധുരവിതരണത്തിന് ഭാരവാഹികളായ നാഹിര്‍ ആലുങ്ങല്‍,ലത്തീഫ് നെഹല്‍,ഷെമീര്‍ സോനാസ്,റഷീദ് മൈക്രോ,ഷംസു നൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക

നെഴ്സേഴ്സ് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ സർക്കാറാശുപത്രി കളിലേയും നേഴ്സുമാരെ ആദരിച്ചിരുന്നു.കൂടാതെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഫയർഫോഴ്സ് യൂണിറ്റുകളിലും അനുമോധനവും മധുരവിതരണവും നടത്തി.