28 March 2024 Thursday

ചാലിശ്ശേരി സ്കൂളിന് സമീപത്തെ ഹൈടെക് ബസ്സ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണമെന്ന് നാട്ടുകാര്‍

ckmnews

ചാലിശ്ശേരി സ്കൂളിന് സമീപത്തെ ഹൈടെക് ബസ്സ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണമെന്ന് നാട്ടുകാര്‍


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള സംസ്ഥാനത്തെ ആദ്യത്തെ ആധുനിക ബസ്സ്കാത്തിരിപ്പ് കേന്ദ്രം സ്കൂൾ തുറക്കാനുള്ള സാഹചര്യത്തിൽ  പുനർനിർമ്മാണം നടത്തണമെന്നാവശ്യം ശക്തമാക്കുന്നു.ആദ്യകാലത്തെ കോൺക്രീറ്റ് ബസ്റ്റ് സ്റ്റോപ്പ് തകർന്നതിനെ തുടർന്നാണ്  2015-16 വി.ടി.ബലറാം എം.എൽ എ യുടെ  വികസന ഫണ്ട് ഉപയോഗിച്ച്  സ്മൈൽ തൃത്താല പദ്ധതിയുടെ ഭാഗമായി   ഹൈടെക് കാത്തിരിപ്പ് കേന്ദ്രം ടൂറിസം മന്ത്രി നാടിന് നൽകിയത്.ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം തികയുന്നതിന് മുമ്പ്എഫ്.എം റേഡിയോ , വൈ ഫെ ,സോളാർ വൈദ്യുതി ഉപയോഗിച്ചുള്ള ലൈറ്റ്  എന്നിവ തകരാറിലായി.2019 ജൂൺ 20ന് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ നെയിംബോർഡ് കാലാവസ്ഥയുടെ പ്രകോപനമൊന്നും ഇല്ലാതെ തന്നെ താഴെ   വീണ് തകർന്നു.ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കേന്ദ്രത്തിലെ ഇരിപ്പിടവും ,മേൽക്കൂരയുടെ സീലിങ്ങും തകർന്ന നിലയിലാണ്. പുസ്തകശാലയും പ്രവർത്തിക്കുന്നില്ല.ഹൈസ്ക്കൂൾ ,ഹയർ സെക്കണ്ടറി ,എൽ .പി സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾക്കും  കൂടാതെ പ്രമുഖ അടയ്ക്കാ വിപണന കേന്ദ്രത്തിലേക്ക് വരുന്നവർക്കും ആശ്രയമാണ്  കാത്തിരിപ്പ് കേന്ദ്രം.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിനാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പരിപാലന ചുമതല.  

അറ്റകുറ്റപ്പണികൾക്കായി പദ്ധതി തയ്യാറാക്കുന്നു  എന്ന് കേൾക്കുവാൻ തുടങ്ങിയിട്ട്   കാലങ്ങളായി.ഒന്നര വർഷത്തിനു ശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ അധികൃതർ അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സുരക്ഷ ഉറപ്പാക്കി ശോച്യാവസ്ഥ പരിഹരിച്ച്  ഇ.ടോയ് ലറ്റ് ഉൾപ്പെടെ  നിർമ്മിച്ച്  കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.