18 April 2024 Thursday

കോവളം ബീച്ചില്‍ ജെല്ലി ഫിഷ് നിറയുന്നു

ckmnews

കോവളം ബീച്ചിനെ കൈയ്യടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. ജെല്ലി ഫിഷുകള്‍ തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും പ്രദേശവാസികള്‍ക്കും തലവേദനയായി. ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വന്നടിയുന്നത്.   ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല.

മുൻവർഷങ്ങളിൽ ആഗസ്റ്റ് മാസത്തോടെ കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വരുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ ജെല്ലി ഫിഷുകളുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു. കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിയുടെ വരവ്  ദിവസങ്ങൾ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല. ഇതോടെ ബീച്ചിലാകെ ജെല്ലി ഫിഷ് നിറഞ്ഞ് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.