28 March 2024 Thursday

പ്രതിസന്ധി കാലത്തും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ckmnews

പ്രതിസന്ധി കാലത്തും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


ചങ്ങരംകുളം :പ്രതിസന്ധി കാലത്തും എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ പന്താവൂർ കക്കിടിക്കൽ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളെയും കക്കിടിക്കൽ യൂണിറ്റ് മുസ്ലിം ലീഗ് , യൂത്ത് ലീഗ് , എം എസ് എഫ് ന്റെ നേതൃത്വത്തിൽ അനുമോദിച്ചു.  അമ്പതോളം വിദ്യാർത്ഥികളെ അനുമോദിക്കുകയും ഭരത് മുരളി മീഡിയ ഹബ് ഓൺലൈൻ അവാർഡ്സ് (ഷോർട് ഫിലിം കാറ്റഗറി) ബെസ്റ്റ് ആക്ടർ ആയ എ വി എം ഉണ്ണിയേയും ആദരിച്ചു.ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘടനവും ഷാർജ കെ എം സി സി സംസ്ഥാന ട്രഷറർ പി ടി സെയ്ദ് മുഹമ്മദ് സാഹിബ് മുഖ്യാതിഥിയാവുകയും ചെയ്തു. ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ ബാപ്പിനുഹാജി , വാർഡ് മെമ്പർ സി കെ അഷ്‌റഫ് , ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി കുഞ്ഞിമൊയ്‌ദു , ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ  ആബിദ് തങ്ങൾ, എൻ റഷീദ് , സാബിത്ത് ടി , പഞ്ചായത്ത് എം എസ് എഫ് ഭാരവാഹി ഷമീം കക്കിടിക്കൽ , അൽത്താഫ് കെ എസ് എന്നിവർ സംസാരിച്ചു. അൻസബ് കെ.വി സ്വാഗതവും ഫായിഷ് കെ.പി നന്ദിയും പറഞ്ഞു.