25 April 2024 Thursday

ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻകണ്‍വെന്‍ഷന്‍ നടത്തി

ckmnews

ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻകണ്‍വെന്‍ഷന്‍ നടത്തി


എടപ്പാൾ:ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് കൺവെൻഷൻ എടപ്പാൾ വ്യാപാരഭവനിൽ വച്ച് ചേർന്നു.ജില്ലാസെക്രട്ടറി  റുയേഷ് കോഴിശ്ശേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ ജി സൽമാ ബായി താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ സുദർശൻ ആലുങ്ങൽ,സംസ്ഥാന സെക്രട്ടറി പൂക്കുഞ്ഞി കോയ സംസ്ഥാന നേതാക്കന്മാരായ ജയൻ പി എസ്, പ്രമോദ് പരപ്പനങ്ങാടി, ശ്രീജ എടപ്പാൾ, കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.യോഗത്തില്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി നിരക്ക് മൂന്നു രൂപയാക്കി നിശ്ചയിച്ചു.


ഫോട്ടോ:സംസ്ഥാന പ്രസിഡണ്ട് കെ ജി സെൽമ ബായ് മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നു