23 April 2024 Tuesday

സ്വകാര്യ സ്കൂൾ മാനേജ്മെൻ്റുകളുമായി ചര്‍ച്ച നടത്തണം:കെപിഎസ്എ

ckmnews

സ്വകാര്യ സ്കൂൾ മാനേജ്മെൻ്റുകളുമായി ചര്‍ച്ച നടത്തണം:കെപിഎസ്എ 


എടപ്പാള്‍:കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒന്നര വർഷത്തോളമായി അടച്ചിട്ടിരുന്ന സ്കൂളുകൾ ഗവൺമെൻ്റ് തീരുമാന പ്രകാരം കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനുളള മുന്നൊരുക്കം നടക്കുന്ന ഈ സമയത്ത് സ്വകാര്യ സ്കൂൾ മാനേജ്മെൻ്റുകൾ  വാഹന സംബന്ധമായും മറ്റു ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതുമായും ബന്ധപെട്ട് നേരിടുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദ്യഭ്യാസ വകുപ്പിൻ്റേയും ,ആരോഗ്യ വകുപ്പിൻ്റേയും സാന്നി ദ്ധ്യത്തിൽ സ്വകാര്യ വിദ്യഭ്യാസസ്ഥാപനങ്ങളുടെ മാനേജ്മെൻ്റുമായി ചർച്ച നടത്തണമെന്ന് കെപിഎസ്എ ആവശ്യപ്പെട്ടു.എടപ്പാൾ ഏരിയാ കമ്മറ്റിയുടേയും കെപിഎസ്എ സഹോദയയുടേയും നേതൃത്വത്തിൽ മാനേജ്മെൻ്റ്റ് പ്രതിനിധികൾക്കും പ്രിൻസിപ്പൾ അടക്കമുള്ള അധ്യാപക പ്രതിനിധികൾക്കും ഒരുക്കിയ ഏകദിന ശില്പശാലയിലാണ് ആവശ്യം ഉമര്‍ന്നത്.സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ  പരിഹരിക്കുന്നതിനും  രക്ഷിതാക്കൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്നതിന്  തീരുമാനിച്ചു.പുറങ്ങ് ഹിലാൽ പബ്ലിക്ക് സ്കൂളിൽ നടന്ന പരിപാടി കെപിഎസ്എ സംസ്ഥാന പ്രസിഡണ്ട്  പി.പി യൂസഫലി ഉദ്ഘാടനം ചെയ്തു .സഹോദയ പ്രസിഡണ്ട് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു CIGI ജനറൽ സെക്രട്ടറി  എ .പി നിസാം ട്രൈനിംഗിന് നേതൃത്വം നൽകി കെപിഎസ്എ സംസ്ഥാന സെക്രട്ടറി ലത്തീഫ് പാണക്കാട്, സിദ്ധീക്ക് മൗലവി അയിലക്കാട്, ഏരിയ പ്രസിഡണ്ട് നാസർ ഗ്യാലക്സി, ട്രഷറർ ഷിജു, സഹോദയ സെക്രട്ടറി എ.പി. അഷറഫ്, ട്രഷറർ ഡോ. അനുകൃഷ്ണൻ, സെക്രട്ടറി ദീപ തുടങ്ങിയവർ ആശംസകൾ നേർന്നു.ഏരിയ സെക്രട്ടറി ജോൺസൻ മാത്യു സ്വാഗതവും ഉമ്മർ തലാപ്പിൽ നന്ദിയും പറഞ്ഞു