19 April 2024 Friday

എടപ്പാൾ ചുങ്കം മഹല്ലിന് കീഴിലെ പള്ളി മദ്രസ ഭാരവാഹികൾക്കായി മഹല്ല് ശാക്തീകരണ സംഗമം നടത്തി

ckmnews

എടപ്പാൾ ചുങ്കം മഹല്ലിന് കീഴിലെ പള്ളി മദ്രസ ഭാരവാഹികൾക്കായി 

മഹല്ല് ശാക്തീകരണ സംഗമം നടത്തി


എടപ്പാൾ: വർധിച്ചു വരുന്ന തിന്മകളിൽ പ്രശ്ന പരിഹാരമെന്ന ഉദ്ദേശവുമായി എടപ്പാൾ ചുങ്കം മഹല്ലിന് കീഴിലെ പള്ളി - മദ്രസ ഭാരവാഹികൾക്കായി  ശാക്തീകരണ സംഗമം നടത്തി.മഹല്ല് ഖത്തീബ് മൂസ അഹ്സനി മേൽമുറി  ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട് ഇ.വി.നാസർ അധ്യക്ഷത വഹിച്ചു.ബഷീർ ഫൈസി ഓമാനൂർ ക്ലാസെടുത്തു.  മഹല്ല് സെക്രട്ടറി പൊറാടത്ത് ഹൈദരലി ,സി.എം.ഷറഫുദ്ദീൻ,  ചക്കായിൽ മുഹമ്മദ്, കെ.പി. ഹുസൈൻ ഹാജി, അലി അക്ബർ,  ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ഷാഹുൽ ഹമീദ് വെങ്ങിനിക്കര എന്നിവർ പ്രസംഗിച്ചു.  മഹല്ല് പ്രശ്ന പരിഹാര സമിതിക്ക് രൂപം നൽകി.