18 April 2024 Thursday

മാധ്യമ പ്രവര്‍ത്തകനായ വിക്രമന്റെ നിര്യാണത്തില്‍ അനുശോചനയോഗം ചേർന്നു

ckmnews

മാധ്യമ പ്രവര്‍ത്തകനായ വിക്രമന്റെ നിര്യാണത്തില്‍ അനുശോചനയോഗം ചേർന്നു


എടപ്പാൾ: മാധ്യമ പ്രവർത്തകൻ വിക്രമന്റെ വിയോഗത്തിൽ അനുശോചനയോഗം ചേർന്നു. പൊന്നാനി പ്രസ്സ് ക്ലബ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ 

പൊന്നാനി എം എൽ എ  നന്ദകുമാർ,മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഇജി ഗണേശൻ,സിപിഎം ഏരിയ സെക്രട്ടറി പികെ ഖലിമുദ്ധീൻ,കെപിസിസി  അംഗം പിടി അജയമോഹൻ ,യൂത്ത് കോൺഗ്രസ് -എഎം രോഹിത്ത്, യൂത്ത് ലീഗ് - ഫർഹാൻ ബിയ്യം, മുൻ മുനിസിപ്പൽ ചെയർമാൻ -സിപി മുഹമ്മദ് കുഞ്ഞി, പ്രസ് ക്ലബ് കുറ്റിപ്പുറം പ്രതിനിധി തുടങ്ങിയവർ അനുശോചനം അറിയിച്ച് സംസാരിച്ചു. മനോരമ ലേഖകൻ ജിബീഷ് സ്വാഗതം പറഞ്ഞു. കേരള വിഷൻ  എംഡി രമേഷ് ബാബു അദ്ധ്യക്ഷനായിരുന്നു.പ്രാദേശിക ചാനൽ പ്രവർത്തകരായ നൗഷാദ്, സെക്കീർ, ആദിൽ എന്നിവരും പ്രസ്സ് ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.