19 April 2024 Friday

ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, പിന്നാലെ ആത്മഹത്യ ശ്രമം, അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ്

ckmnews

ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, പിന്നാലെ ആത്മഹത്യ ശ്രമം, അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ്


കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൂന്നുവയസ്സുളള  ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ശേഷം അമ്മ സുബിനയെ നാദാപുരം പൊലീസ്  അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് റസ് വിൻ, ഫാത്തിമ റഫ് വ എന്നിവരാണ് മരിച്ചത്.