24 April 2024 Wednesday

ക്വാറന്റൈൻ ലംഘനം നടത്തിയ പെരുമ്പിലാവ് സ്വദേശികളായ രണ്ടു പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

ckmnews


പെരുമ്പിലാവ്:കോവിഡ് - 19 ക്വാറന്റൈൻ ലംഘനം നടത്തിയ രണ്ടു പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു അന്യസംസ്ഥാനത്തു നിന്നും എത്തി ക്വാറന്റൈൻ ലംഘിച്ചു പുറത്തിറങ്ങിയ സഹോദരങ്ങളായ പെരുമ്പിലാവ്, ഒറ്റപ്പിലാവ്  കാട്ടുകുളങ്ങര പ്രബിൻ (32), പ്രജിൽ (30)  എന്നിവർക്കെതിരെയാണ് കടവല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറിയുടെ പരാതി പ്രകാരം  കുന്നംകുളം എസ്.എച്ച്.ഒ.കെ.ജി.സുരേഷ് കേസെടുത്തത്.കോവിഡ് രോഗം അതിരൂക്ഷമായി പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരിൽ  ആയിരുന്ന ഇവർ ചെവ്വാഴ്ച്ചയാണ് നാട്ടിലെത്തിയത്,

 പകർച്ച വ്യാധി വ്യാപനം തടയുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ഉത്തരവും ക്വാറന്റൈൻ ചട്ടങ്ങളും ലംഘിച്ചു പുറത്തിറങ്ങിയതായും മതിയായ യാത്രാ രേഖകളില്ലാതെയാണ് ഇവർ എത്തിയത് എന്ന വിവരവും ആശാവർക്കർമാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ്.ഐ. ജോയ്.എഫ്, ഹെൽത്ത് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, റോബിൻസൺ, രൻജിത്ത്, രാജി എന്നിവരടങ്ങിയ

 സ്ഥലം സന്ദർശനം നടത്തുകയും ചട്ടലംഘനം

 ശ്രദ്ധയിൽപെട്ടതായും മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട്‌ തുടർ നടപടിക്കായ്  കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി പോലീസിന് കൈമാറുകയായിരുന്നു.