23 April 2024 Tuesday

80 ലക്ഷത്തിന്റെ ഭവന പദ്ധതി: 29 ന്‌ കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി ‌അബ്ദുല്ലക്കോയ മദനി തറക്കല്ലിടും

ckmnews

80 ലക്ഷത്തിന്റെ ഭവന പദ്ധതി: 29 ന്‌ കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി ‌അബ്ദുല്ലക്കോയ മദനി തറക്കല്ലിടും


ചങ്ങരംകുളം: കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി "പ്ലസൻറ് ഹോംസിന്റെ" നിർമ്മാണോദ്ഘാടനം 29ന് ബുധനാഴ്ച 11 മണിക്ക് മൂക്കുതലയിൽ കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കും.മൂക്കുതല വിരളിപ്പുറത്ത് സിദ്ദീഖ് സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലത്ത് 

80 ലക്ഷം രൂപ ചെലവിൽ എട്ടു വീടുകളാണ് പാവപ്പെട്ടവരായ ഭവന രഹിതർക്ക് വേണ്ടി കെ എൻ എം മണ്ഡലം കമ്മിറ്റി നിർമ്മിക്കുന്നത്


പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘം യോഗം കെ. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

വി മുഹമ്മദുണ്ണി ഹാജി, പി പി എം അഷറഫ്, പി ഐ മുജീബ് റഹ്മാൻ, 

വി മൊയ്തുട്ടി, എം എ റസാഖ്, 

കെ വി മുഹമ്മദ് മൗലവി സംസാരിച്ചു