Ponnani
വെളിയംകോട് സ്കൂൾപടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി

വെളിയംകോട് സ്കൂൾപടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി.
പൊന്നാനി:വെളിയംകോട് സ്കൂൾപടിയില്‍ തിങ്കളാഴ്ച കാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി.പുതുപൊന്നാനി കടവനാട് സ്വദേശികളായ തണ്ടിലത്ത് മോഹനന്റെ ഭാര്യ സുഷ, ബന്ധു രാധാഭായ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ മോഹനൻ,ശശി, ഒന്നരവയസുകാരന്‍, ലോറി ഡ്രൈവർ ശിവാജി, സഹായി സിദ്ധേഷർ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിൽ പ്രവേശിപ്പിച്ചു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ ഉച്ചക്ക് ഒരുമണിയോടെയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാത്.മരണപ്പെട്ട രാധാഭായ് പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു. മാതൃ ശിശു ആശുപത്രിയിലെ നെഴ്സാണ് സുഷ.