25 April 2024 Thursday

പൊന്നാനിയില്‍ അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ മറിഞ്ഞു

ckmnews



പൊന്നാനി:അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ മറിഞ്ഞ് അപകടം.പുതുപൊന്നാനി സെൻ്ററിലാണ് അകലാട് വി കെയർ ആംബുലൻസും,പുന്നയൂർകുളം കൂട്ടായ്മ ആംബുലൻസും അപകടത്തിൽ പെട്ടത്.സ്കൂൾപ്പടിയിൽ ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പുറപ്പെട്ട ആംബുലൻസുകളാണ് അപകടത്തിൽ പെട്ടത്.അകലാട് വികെയർ ആംബുലൻസ് മറിയുകയും, കൂട്ടായ്മ ആംബുലൻസ് റോഡരികില്‍  കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറുകയുമായിരുന്നു.