25 April 2024 Thursday

മഴയെത്തും മുൻപേ മഴക്കാല ശുചീകരണം നടത്തി പാവിട്ടപ്പുറം ശാഖ യൂത്ത്ലീഗ് പ്രവർത്തകർ.

ckmnews

മഴക്കാല ശുചീകരണം നടത്തി പാവിട്ടപ്പുറം ശാഖ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


ചങ്ങരംകുളം:മഴയെത്തും മുൻപേ 

മഴക്കാല ശുചീകരണം നടത്തി 

പാവിട്ടപ്പുറം ശാഖ  യൂത്ത്ലീഗ് പ്രവർത്തകർ.സംസ്ഥാന യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, മഴ വരുന്നതിന് മുൻപേ നടത്താനുള്ള ശുചീകരണ പ്രവർത്തനമാണ് മഴയെത്തുംമുൻപേ എന്ന പേരിൽ സംസ്ഥാനം ഒട്ടാകെ നടക്കുന്നത്.കൊറോണ കാലത്ത് മഴ ശക്തിപ്പെടും മുൻപായി പാവിട്ടപ്പുറം സെന്റർ പൂർണ്ണമായും ശുചീകരണം നടത്തിയാണ് പാവിട്ടപ്പുറം ശാഖ യൂത്ത്ലീഗ് പ്രവർത്തകർ മഴയെത്തും മുൻപേ എന്ന ശുചീകരണ പ്രവർത്തനം നടത്തിയത്. വർഷങ്ങളായി സേവന രംഗത്ത് സജീവമാണ് പാവിട്ടപുറത്തെ യൂത്ത് ലീഗ് പ്രവർത്തകർ. കൊറോണ കാലത്ത് ഭക്ഷണ കിറ്റുകൾ, അർഹരായവർക്ക് രഹസ്യമായും എത്തിച്ചിരുന്നു. കൂടാതെ പെരുന്നാൾ ദിനത്തിൽ നടത്തിയ ഭക്ഷണകിറ്റ് വിതരണം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.വർഷങ്ങളായി പ്രയാസം അനുഭവിക്കുന്ന 150 ഓളം വരുന്ന കുടുംബങ്ങൾക്ക് എല്ലാ മാസവും പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ഭക്ഷണ കിറ്റ്  വിതരണം ചെയ്യുന്ന. കൊറോണ കാലത്ത് വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്‌തത്‌. ഇത്തരത്തിൽ ഒട്ടേറെ മാതൃകാപരമായ പ്രവർത്തങ്ങൾ നടത്തി വരുന്നുണ്ട് പാവിട്ടപ്പുറം ശാഖ ലീഗ് പ്രവർത്തകർ.ഇന്നത്തെ മഴയെത്തും മുൻപേ ശുചീകരണ പ്രവർത്തങ്ങൾക് ഹാരിസ് അറക്കൽ, ആഷിക്, അൻഷാദ്, അജ്മൽ, ഇർഫാൻ, സഊദ്, ഇൻസാം, അജ്മൽ അറക്കൽ, ഷഹാബ്, അൻസിൽ, ആഷിക്, റഹീസ്, അൽമാസ്,ഫായിസ്, അൽഫാസ്, സൽമാൻ, ഫാസിൽ,ഇൻതാസ്,ഹംസ, ഷിയാസ്  തുടങ്ങിയവർ നേതൃത്വം നൽകി.