20 April 2024 Saturday

പൊന്നാനിയില്‍ മാധ്യമ പ്രവർത്തകനായ വിക്രമൻ മരിക്കാന്‍ ഇടയാക്കിയ വാഹനാപകടം അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ മദ്യ ലഹരിയിൽ ആയിരുന്നെന്ന് നിഗമനം

ckmnews



പൊന്നാനി:പൊന്നാനിയില്‍ മാധ്യമ പ്രവർത്തകനും എന്‍സിവി ന്യൂസ് റീഡറുമായ വിക്രമൻ മരിക്കാന്‍ ഇടയാക്കിയ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.മദ്യ ലഹരിയിൽ ആയിരുന്നു ഇയാള്‍ കാര്‍ ഓടിച്ചിരുന്നെന്നാണ്  നിഗമനം.എടപ്പാൾ സ്വദേശി ടി.പി.ഉനൈസ് ഓടിച്ചിരുന്ന കാറാണ് മാധ്യമ പ്രവർത്തകനായ വിക്രമിന്റെ ബൈക്കിലും മറ്റൊരു ബൈക്കിലും നിയന്ത്രണം വിട്ടിടിച്ചത്.ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന വിക്രമൻ മരണത്തിന് കീഴടങ്ങുകയായിരുന്നു, മറ്റു ബൈക്കിലെ രണ്ടു യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.അപകടം നടന്നയുടൻ മൂവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിക്രമൻ മരണപ്പെട്ടിരുന്നു.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും