20 April 2024 Saturday

ഗുലാബ് സ്വാധീനത്തിൽ പരക്കെ മഴ; 7ഇടത്ത് യെലോ അലർട്ട്: ജാഗ്രത

ckmnews

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ പരക്കെ മഴ. കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവില്‍ മണിക്കൂറില്‍ 75മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. വടക്കന്‍ ആന്ധ്രയിലും ഒഡിഷയുടെ തെക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഗഞ്ചന്‍, ഗഞ്ചപട്ടി, കണ്ഡമാല്‍ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.