20 April 2024 Saturday

പൊന്നാനി പുഴമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എൻ.സി.വി. ന്യൂസ് റീഡർ വിക്രമന്‍ മരിച്ചു.

ckmnews



രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്


പൊന്നാനിയില്‍ കാറും ബൈക്കും  കൂട്ടിയിടിച്ച് എൻ.സി.വി. ന്യൂസ് റീഡർ കൂടിയായ വിക്രമന്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പൊന്നാനി പുഴമ്പ്രത്ത് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചാണ് അപകടം.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിക്രമന്‍ മരണപ്പെട്ടിരുന്നു.പൊന്നാനി എൻ.സി.വി ചാനലിലെ 

മാധ്യമ പ്രവർത്തകനായിരുന്ന വിക്രമന്‍ ഉറൂബ് നഗർ സ്വദേശിയും നിലവിൽ കുറ്റിക്കാട് താമസക്കാരനുമാണ്