25 April 2024 Thursday

ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്തു; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ckmnews

ബെംഗളുരു: കുടുംബത്തിന്റെ വിനോദയാത്രയ്ക്കിടയിൽ ഭാര്യ ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്തതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ബെംഗളുരുവിലെ അന്നപൂർണേശ്വരി നഗറിൽ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ ബിആർ കന്തരാജു(40)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്നും സ്ക്രൂഡ്രൈവർ, കത്തി, രണ്ട് മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. രൂപ ജിഎച്ച്(32) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന അന്നപൂർണേശ്വരിനഗറിലെ വീട്ടിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കഴുത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളോടെയാണ് വീട്ടിനുള്ളിൽ രൂപയുടെ മൃതദേഹം കണ്ടെത്തിയത്. കന്തരാജുവിനും രൂപയ്ക്കും ഏഴ് വയസ്സുള്ള ഒരു മകനുമുണ്ട്. രൂപയുടെ സഹോദരി ലത എച്ച്ജി അന്നപൂർണേശ്വരിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്തരാജുവിനെ അറസ്റ്റ് ചെയ്തത്.