28 March 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ഒരു ഗ്രാമിന് 4,320 രൂപ

ckmnews

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപയാണ് വില. ഒരു ഗ്രാമിന് 4,320 രൂപയും. 24നാണ് സ്വര്‍ണ വില പവന് 34,560 രൂപയില്‍ എത്തിയത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്താല്‍ രണ്ടു മാസത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,750.87 ഡോളറിലാണ് വ്യാപാരം. ഇതിന് മുമ്ബ് സെപറ്റംബര്‍ 20ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,640 രൂപയായിരുന്നു വില.

യു.എസ്. ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ഓഹരികള്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട് . ഒരു മാസത്തിനുള്ളില്‍ രാജ്യാന്തര വിപണിയില്‍ മൂന്ന് ശതമാനത്തോളം സ്വര്‍ണ വില ഇടിഞ്ഞിരുന്നു. കൊവിഡ് കാലത്തെ റെക്കോര്‍ഡ് വിലയില്‍ നിന്നാണ് ഇന്ത്യയിലെ സ്വര്‍ണ്ണ വില താഴ്ന്ന നിരക്കുകളിലേക്ക് എത്തിയത്.

10 ഗ്രാമിന്റെ 22 കാരറ്റ് സ്വര്‍ണത്തിന് സെപ്റ്റംബറില്‍ 46,070 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. എന്നാല്‍ 2021 ല്‍ 2020 ലെ നിലവാരത്തേക്കാള്‍ വില കുറഞ്ഞിട്ടുണ്ട്. 2021 ജനുവരി 5 -ന് 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 50,320 രൂപ നിരക്കില്‍ ആയിരുന്നു വ്യാപാരം. 2019-ല്‍ 22 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 35,300 രൂപ വരെമാത്രമായിരുന്നു വില.

സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ തിയതികളില്‍ പവന് 35,600 രൂപയിലേക്ക് വില ഉയര്‍ന്നിരുന്നു. ഇതാണ് സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക്. പിന്നീട് സ്വര്‍ണ വില കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും വില കുറഞ്ഞു.

കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്താല്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില.