20 April 2024 Saturday

മറ്റു സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ തുറന്നിട്ടും കേരളത്തില്‍ ഇളവില്ല; സിനിമ മേഖലയും തൊഴിലാളികളും പ്രതിസന്ധിയില്‍

ckmnews

തിരുവനന്തപുരം: ( 26.09.2021) മറ്റു സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ ഉള്‍പെടെ എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിച്ചിട്ടും കേരളത്തില്‍ മാത്രം തിയേറ്ററുകള്‍ തുറക്കുന്നതില്‍ ഇളവില്ല. വരുമാനമില്ലാതെ കടുത്ത നിരാശയിലാണ് തൊഴിലാളികള്‍. ബാറുകളും, ഹോടെലുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകള്‍ തുറക്കാത്തത് സിനിമ മേഖലയാകെ പ്രതിസന്ധിയിലാഴ്ത്തിരിക്കുകയാണ്. സിനിമ റിലീസ് നീളുന്നത് മാത്രമല്ല അതേസമയം മാസങ്ങളോളം വരുമാനം ലഭിക്കാത്ത തൊഴിലാളികളുടെ ഈ ദുരവസ്ഥ എന്ന് തീരുമെന്ന ആശങ്കയുമുണ്ട്.

ഒരു ദിവസം തിയേറ്റര്‍ തുറക്കാതിരുന്നാല്‍ തന്നെ സിനിമ തകരുമോയെന്ന് ഭയക്കുന്ന സിനിമ മേഖലയിലാണ് ഇക്കഴിഞ്ഞ 20 മാസത്തോളം തിയേറ്റര്‍ അടഞ്ഞുകിടന്നത്. എന്നാല്‍ ഏറെ പ്രതീക്ഷയില്‍ തിയറ്ററിലേക്ക് വരുന്നവരാണ് തൊഴിലാളികള്‍. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസിനായി കാത്തുക്കെട്ടി കിടക്കുമ്ബോഴും തിയേറ്ററുകള്‍ എന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ സര്‍കാരിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. തിയറ്ററുകളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് തിയറ്ററുകള്‍ തുറക്കുന്നതിനുള്ള തീരുമാനം നീളുന്നതെന്ന്‌ സര്‍കാര്‍ അറിയിച്ചു.

എന്നാല്‍ ടികറ്റ് എടുക്കാന്‍ വാക്സീനേഷന്‍ സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കുന്നതടക്കം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താമെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു.അതേസയം ഓരോ ഷോയ്‌ക്ക് ശേഷവും അണുനശീകരണത്തിന് പ്രത്യേക ഉപകരണങ്ങളൊരുക്കി, പ്രൊജക്റ്റ‌ര്‍ അടക്കം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയാണ് തിയേറ്ററുകള്‍ സിനിമയ്ക്കും പ്രേക്ഷര്‍ക്കായും കാത്തിരിക്കുന്നത്. എന്ന് തുറക്കാനാവുമെന്ന സര്‍കാരിന്റെ തീരുമാനത്തിന് മാത്രമേ ഇവരെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാവു