29 March 2024 Friday

അഞ്ച് കുട്ടികളുടെ പഠനഭാവി ജീവിതത്തിന് വഴികാട്ടികളായി 87-88 ബാച്ച് വിദ്യാർത്ഥികൾ

ckmnews

അഞ്ച് കുട്ടികളുടെ പഠനഭാവി ജീവിതത്തിന് വഴികാട്ടികളായി 87-88 ബാച്ച് വിദ്യാർത്ഥികൾ


ചങ്ങരംകുളം:ജി.എച്ച് എസ് മൂക്കുതലയിലെ 87 - 88 വർഷത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നവർ  ഇതേ സ്കൂളിലെത്തി അഞ്ച് സ്മാർട്ട് ഫോണുകൾ കൈമാറി.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രാധ അദ്ധ്യക്ഷത വഹിച്ചു.ഇതേ സ്കൂളിലെ 87- 88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്ന ഗഫൂർ ആലുങ്ങൽ രാധ ടീച്ചർക്കും. ദിലീപ് ചങ്ങരംകുളം പ്രദീപ് മാസ്റ്റർക്കും ,ദിലീപ് മൂക്കുതല രാധ ടീച്ചർക്കും ഈ ബാച്ചിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ ജിഎച്ച് എസ് മൂക്കുതലയിലെ അദ്ധ്യാപകനുമായ പ്രഷീദ് രാധ ടീച്ചർക്കും  കണ്ണൻ പന്താവൂർ  ശ്രീകാന്ത് മാസ്റ്റർക്കും ഫോൺ കൈമാറി.87. 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ചെയ്ത പുണ്യ പ്രവർത്തിയെ ഹെഡ് മിസ്ട്രസ് രാധ പ്രത്യേകം പ്രത്യേകം അഭിനന്ദിച്ചു.