19 April 2024 Friday

വാൻ ലൈഫ് കപ്പിൾസിന് പാവിട്ടപ്പുറത്ത് എന്‍ സി എസ് സി ക്ലബ്ബ് സ്വീകരണം നൽകി

ckmnews

വാൻ ലൈഫ് കപ്പിൾസിന് പാവിട്ടപ്പുറത്ത് എന്‍ സി എസ് സി ക്ലബ്ബ് സ്വീകരണം നൽകി


ചങ്ങരംകുളം :ഇന്ത്യയിലെ ആദ്യത്തെ വാൻ ലൈഫ് ദമ്പതികളായ അഖിലിനും ഷംസിക്കും പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് സ്വീകരണം നൽകി.വാനിനെ വീടാക്കി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ഇവരുടെ ആദ്യ സ്വീകരണമായിരുന്നു പാവിട്ടപ്പുറത്ത് എൻ.സി.എസ്.സി ഒരുക്കിയത്. കോവിഡ് സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്  ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും ഉൾപ്പെടെ യാത്ര ചെയ്യുവാൻ ഒരുങ്ങി ഇറങ്ങിയിരിക്കുയാണ്   അഖീൽ  & ഷംസി എന്ന ദമ്പതികൾ.വ്യത്യസ്തമായ കാഴ്ച്ചകളും പ്രകൃതിയും സംസ്കാരങ്ങളും ഉൾപ്പെടുത്തി നമ്മുടെ കേരളീയർക്ക് മുന്നിൽ യാത്രയിലെ കാഴ്ച്ചകളുടെ വിസ്മയം  Our travel life By Akheel & Shamzy  എന്ന യൂറ്റൂമ്പ് ചാനലിലൂടെ ഓരോ ദിവസവും എത്തിക്കുന്നും ഉണ്ട്.പ്രളയ കാലത്ത് എൻ.സി.എസ്.സി യുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി അഖീലും അദ്ദേഹത്തിന്റെ വാനും  പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് എൻ.സി.എസ്.സി ക്ലബ്ബുമായി ഈ വാൻ ലൈഫ് കപ്പിൾസ് സൗഹാർദ്ധത്തിലാവുന്നത്.ചടങ്ങിൽ എൻ.സി.എസ്.സി ക്ലബ്ബിന്റെ ഉപഹാരം സൈഫു, ഫൈസൽ എന്നിവർ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ഫഹീം ബിൻ മജീദ് അദ്ധ്യക്ഷത വഹിച്ചു.  റഷീദ്, ആഷിക്, നവാസ്, അജ്മൽ. ഇൻസാം, ബക്കർ, ഹാരിസ്, അൻസാർ, ആഷിഫ്, റാഫി എന്നിവർ പങ്കെടുത്തു