24 April 2024 Wednesday

സിനിമ സീരിയൽ നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു .

ckmnews




സിനിമ , സീരിയൽ , നാടക മേഖലകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ പട്ടത്ത് ചന്ദ്രൻ അന്തരിച്ചു . 59 വയസായിരുന്നു . ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മുളംകുന്നത്തുകാവ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു . ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചത് . സിനിമയിലെത്തുന്നതിനു മുൻപ് കേരളത്തിന്റെ പ്രൊഫഷണൽ നാടകവേദിയിൽ പ്രേക്ഷകശ്രദ്ധ നേടിയ നടനായിരുന്നു ചന്ദ്രൻ . ' വെനീസിലെ വ്യാപാരി ' എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002 ലെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട് . കലാനിലയത്തിന്റെ ഒരു നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് തന്റെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട് . രസതന്ത്രം , അച്ചുവിന്റെ അമ്മ