25 April 2024 Thursday

പുരപ്പുര സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള ‘സൗര സബ്സിഡി’ രജിസ്ട്രേഷൻ തുടരുന്നു

ckmnews


ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നൽകുന്ന സൗര സബ്സിഡി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും ഇപ്പോൾ അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75000 പേർക്കാണ് സൗര സബ്സിഡി സ്കീമിൽ അവസരം ലഭിക്കുക. വിശദവിവരങ്ങൾക്ക് 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.സൗര സ്കീമുകളിലെ വിവിധ മോഡലുകൾക്ക് ആവശ്യമായി വരുന്ന ചെലവുകൾ ഇങ്ങനെ.


മോഡൽ 1C


1. 1 kW പ്ലാന്റിൽ നിന്നും പ്രതിമാസം ശരാശരി 120 യൂണിറ്റ് വരെ ലഭിക്കുന്നു

2. ഉത്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം ഉപഭോക്താവിന് നൽകുന്നു.

3. പ്ലാന്റ് കപ്പാസിറ്റി 2 മുതൽ 3 kW വരെ

4. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത് Rs.13500/- (അതായത് സ്ഥാപിതവിലയായ (ഏകദേശം) Rs.54000/- ത്തിന്റെ 25 ശതമാനം )

5. പ്ലാന്റിന്റെ മെയിന്റനൻസ് 25 വർഷത്തേക്ക് KSEB നിർവഹിക്കും

6. രണ്ടു മാസത്തിൽ 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് മോഡൽ 1C അഭികാമ്യം.


ഉദാഹരണം


3 kW സ്ഥാപിക്കാൻ ചിലവ് = 3 *54000 =162000 രൂപ

ഉപഭോക്താവ് മുടക്കേണ്ടത് = 162000 *25% = 40500 രൂപ

2 മാസത്തെ ഉത്പാദനം = 3 *120 *2 =720 യൂണിറ്റ്

ഉപഭോക്തൃ വിഹിതം =720 *50 % = 360 യൂണിറ്റ്


അതായത്; 2 മാസത്തേക്ക് 400 യൂണിറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൺസ്യൂമറിന്, 3 kW പ്ലാന്റ് സ്ഥാപിക്കുന്നതോടുകൂടി 360 യൂണിറ്റ് ഉപഭോക്തൃ വിഹിതമായി ലഭിക്കുകയും ,അങ്ങനെ Rs.1960/- വരേണ്ട ബിൽ Rs.281 /-ആയി ചുരുങ്ങുകയും ചെയ്യുന്നു


മോഡൽ‌ 2


1. മിനിമം കപ്പാസിറ്റി 2 KW

2. ഉത്പാദിപ്പിക്കുന്നതിൽ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് KSEBയ്ക്ക് നൽകാം.

3. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത്ഏകദേശം Rs.32400/- (അതായത് സ്ഥാപിതവിലയായ Rs.54000/- ത്തിന്റെ 60% )

4. 3 kWp വരെ മുടക്കുമുതലിന്റെ 40% ഉം അതിനു മുകളിൽ വരുന്ന ഓരോ kWp നും 20% ഉം സബ്സിഡി

5. പ്ലാന്റിന്റെ മെയിന്റനൻസ് 5 വർഷത്തേക്ക് KSEB നിർവഹിക്കും.

6. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.


ഉദാഹരണം


3 kW സ്ഥാപിക്കാൻ (ഏകദേശം) ചിലവ് = 3 *54000 = 162000 രൂപ

ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി = 162000 *40% = 64800 രൂപ

3 kWനു മുകളിൽ / kWനുള്ള സബ്സിഡി = 54000 * 20% = 10800 രൂപ


അധികം ഉത്പാദിപ്പിക്കുന്നത് യൂണിറ്റിന് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന റേറ്റിൽ കെഎസ്ഇബിയ്ക്കു നൽകാം.