18 April 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു

ckmnews

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:പപാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ നാട്ടുകാർക്കായി  നിർമ്മിച്ച ബാഡ്മിന്റൺ കോർട്ട് ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷെഹീര്‍ ഉദ്ഘാടനം ചെയ്തു.പാവിട്ടപ്പുറം ഗ്യാലപ്പ് സെക്രട്ടറി സുബൈർ സിന്ദഗി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡന്റ് റഷീദ് കെ.എം അധ്യക്ഷനായിരുന്നു പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ഫറുഖ് ബാഷ് അലി, വൈസ് പ്രസിഡന്റ് ആഷിഫ് കമ്മിറ്റി അംഗങ്ങൾ സയ്യിദ് സഊദ്‌, ഹമദ്,പ്രവാസി അംഗങ്ങൾ മുജീബ്.ടിഎ

,അബൂബക്കർ തുടങ്ങിയവരും പങ്കെടുത്തു. ഗ്യാലപ് സ്പോർട്സ് ഡെവലപ്മെന്റ് മാനേജർ പ്രഡന്റിനൊപ്പം ഉദ്ഘാടന സമയത്ത് കളിക്കുകയും പരിപാടിയുടെ അവസാനത്തിൽ നന്ദിയും പറഞ്ഞു