24 April 2024 Wednesday

കോവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; രോഗി മരിച്ചു

ckmnews

തുറവൂർ∙ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു . കൊല്ലം തിരുല്ലവാരം ശ്രീവൈകുണ്‌ഠപുരം പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഷീല പി.പിള്ള (66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഡോക്ടറായ മകനും ഭാര്യയ്ക്കും ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു. 

ദേശീയപാതയിൽ എരമല്ലൂർ ജംക്‌ഷനു തെക്കുവശം  രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക്  പോകുന്ന വഴിയായിരുന്നു അപകടം. മകൻ ഡോ. മഞ്ജുനാഥ്, മരുമകൾ ദേവിക, ആംബുലൻസ് ഡ്രൈവർ എന്നിവരെ മരട് ലേക്‌ഷോർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ്  മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.