19 April 2024 Friday

ആസാം വെടിവെപ്പ് :എസ് ഡി പി ഐ പ്രധിഷേധം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:അസമിലെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം പ്രകടനം നടത്തി.ദാരിദ്രരായ 800ലധികം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം രാജ്യത്തിനു അപകടമാണ്,അതിന്റെ ഭാഗമായുള്ള പ്രധിഷേധങ്ങളെ നിർദാഷിണ്യം അടിച്ചൊതുക്കുന്ന ഭീകര ഭരണത്തിനെതിരെ ജനം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.എസ് ഡി പി ഐ നേതാക്കൾ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം ഹൈവേ ജങ്ഷനിൽ സമാപിച്ചു.പ്രകടനത്തിന് റഷീദ് പെരുമുക്ക്, ഷംനാസ് മൂക്കുതല,കരീം ആലംകോട്,വി പി അബ്ദുൽ ഖാദർ,റഫീഖ് അമയിൽ, സുബൈർ ചങ്ങരംകുളം, അഷ്‌റഫ്‌ ആലംകോട് എന്നിവർ നേതൃത്വം നൽകി.