25 April 2024 Thursday

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ കാത്ത് ലാബോടുകൂടിയ ഹൃദ്രോഗ വിഭാഗം സെപ്റ്റംബർ 25 മുതൽ

ckmnews

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ കാത്ത് ലാബോടുകൂടിയ ഹൃദ്രോഗ വിഭാഗം  സെപ്റ്റംബർ 25 മുതൽ


തിരൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഐ.പി വിഭാഗം ആരംഭിച്ചതിന്റെ മൂന്നാം വർഷത്തിലാണ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗമായ കാർഡിയോളജി ഡിപ്പാർട്ട്മെന്റും ആരംഭിക്കുന്നത് .24 മണിക്കൂറും പ്രവർത്തിക്കുന്ന ഹ്യദ്രോഗ വിഭാഗവും സെപ്റ്റംബർ 25 മുതൽ  സജജമാവുകയാണ്.കാത്ത് ലാബ് ഉദ്ഘാടനം മന്ത്രി കെ. രാധ കൃഷ്ണൻ നിർവഹിക്കും. മന്ത്രി വി. അബ്ദു റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.കെ.ടി.ജലീൽ , പി. നന്ദകുമാർ ,കുറുക്കോളി മൊയ്തീൻ, കെ.വിനാരായണൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് IMCH ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഓർത്താ ഗൈനക് , ജനറൽ മെഡിസിൻ , ജനറൽ സർജറി,  പീഡിയാട്രിക്, ഇ.എൻ.ടി ,ഗ്യാസ്ട്രോ, യൂറോളജി ,പൾമനോളജി ദന്തൽ ,അനസ്തേഷ്യോളജി, പെയിൻ ക്ലിനിക് എമർജൻസി മെഡിസിൻ ,സൈക്യാട്രി ,ഇൻഫെർട്ടിലിറ്റി ,ഡെർമറ്റോളജി കോവിഡ് - കോവിഡാനന്തര ചികിത്സ തുടങ്ങി മറ്റെല്ലാ വിഭാഗങ്ങൾക്കുമൊപ്പം 24 മണിക്കൂറും കാർഡിയോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ സേവനം ലഭിക്കും.ഹോസ്പിറ്റലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ IMCH എക്സിക്യൂട്ടീവ് ഡയറക്ടർ എ .ശിവദാസൻ, മെഡിക്കൽ സൂപ്രണ്ട് ഡോ .സന്തോഷ് കുമാരി  ,  മാനേജിങ് ഡയറക്ടർ കെ.ശുഐബ് അലി,ഡയറക്ടർ സി.കെ.ബാവക്കുട്ടി ഡോ : സി.വി. ജമാലുദ്ധീൻ   നൗഷാദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.