20 April 2024 Saturday

താജുൽ ഉലമ ടവർ :എടപ്പാൾ സോൺ അനുമോദന സംഗമം നടത്തി

ckmnews

താജുൽ ഉലമ ടവർ :എടപ്പാൾ സോൺ അനുമോദന സംഗമം നടത്തി


എടപ്പാൾ : മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രാസ്ഥാനിക ആസ്ഥാനമയി എടരിക്കോട് നിർമ്മിക്കുന്ന താജുൽ ഉലമ ടവറിന്റെ ആവശ്യാർത്ഥം യൂണിറ്റുകളിൽ സ്ഥാപിച്ച നിധി ശേഖരണം വിജയിപ്പിക്കുന്നതിന് പ്രയത്നിച്ച പ്രവർത്തകരേയും ഘടകങ്ങളേയും അഭിനന്ദിക്കുന്നതിനായി എടപ്പാൾ സോൺ അനുമോദന സംഗമം നടത്തി.മസ്ജിദ്, സംഘടനാ കാര്യാലയം , ലൈബ്രറി, റിസർച്ച് സെന്റർ,സാന്ത്വന കേന്ദ്രം, സ്റ്റുഡൻസ് ഹോസ്റ്റൽ . തർ ബിയ സെന്റർ തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് താജുൽ ഉലമ ടവറിൽ സജ്ജീകരിക്കുന്നത്.സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി അനുമോദന പ്രഭാഷണം നടത്തി. എ എ റഹീം മാസ്റ്റർ കരുവാത്ത് കുന്ന്, അബ്ദുള്ള സഖാഫി വേങ്ങര, മുഹമ്മദ് ഷരീഫ് സഅദി, കെ സിദ്ധീഖ് മൗലവി അയിലക്കാട്,വാരിയത്ത് മുഹമ്മദലി, ഇബ്രാഹീം കരീം ബാഖവി, നൗഫൽ സഅദി, നജീബ് അഹ്സനി, അബ്ദുൽ ജലീൽ അഹ്സനി തുടങ്ങിയവർ പ്രസംഗിച്ചു.