28 March 2024 Thursday

കൂരടയിലെ ആരോഗ്യ ഉപകേന്ദ്രം തുറന്ന് പ്രവർത്തിക്കണം:മുസ്ലിം യൂത്ത് ലീഗ്

ckmnews

കൂരടയിലെ ആരോഗ്യ ഉപകേന്ദ്രം തുറന്ന് പ്രവർത്തിക്കണം:മുസ്ലിം യൂത്ത് ലീഗ്


എടപ്പാൾ: തവനൂർ പഞ്ചായത്തിലെ കൂരടയിൽ ഉള്ള ആരോഗ്യ ഉപകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് താനൂർ പഞ്ചായത്ത് മുസ്ലിം  യൂത്ത് ലീഗ് രംഗത്ത്. തൃക്കണ്ണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ കൂരട എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന സാമൂഹിക ആരോഗ്യ ഉപകേന്ദ്രം പ്രവർത്തനരഹിതമായി മാസങ്ങൾ പിന്നിട്ടതായും

താനൂർ ഗ്രാമപഞ്ചായത്തിലെ 8, 9, 10, 11 വാർഡുകളിലെ സാധാരണക്കാരായ രോഗികൾക്ക് വളരെ ഉപകാരപ്രദമായ ഈ ആരോഗ്യ കേന്ദ്രം കഴിഞ്ഞ ആറു മാസത്തോളമായി  ഒരു ജീവനക്കാരൻ ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്ന അവസ്ഥയാണന്നും  പ്രദേശവാസികളായ മേൽപ്പറഞ്ഞ വാർഡുകളിൽ പെട്ടവർ തൊട്ടടുത്ത് ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടായിട്ടുപോലും കിലോമീറ്ററുകൾ താണ്ടി തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും  വേണ്ടത്ര ജീവനക്കാരെ നിയമിച്ചു കൊണ്ട് പ്രദേശവാസികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ആരോഗ്യ ഉപകേന്ദ്രം തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രവർത്തകർ രംഗത്ത് വന്നത്.

തവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ,ഡിഎംഒ, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകാനും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും   ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എം അക്ബർ, സകരിയ മാസ്റ്റർ , ഷാഫി അയങ്കലം, വി കെ കെ മരക്കാർ, റഹൂഫ് , ഷാഫി കൂരട എന്നിവർ പറഞ്ഞു.