28 March 2024 Thursday

തവനൂർ കടകശ്ശേരി ഇയ്യാത്തുമ്മ കൊലപാതകം:അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ യുഡിവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

തവനൂർ കടകശ്ശേരി ഇയ്യാത്തുമ്മ കൊലപാതകം:അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ യുഡിവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു


എടപ്പാൾ :നാടിനെ നടുക്കിയ തവനൂർ കടകശ്ശേരി ഇയ്യാത്തുമ്മയുടെ കൊലപാതകം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് തവനൂർ പഞ്ചായത്ത്‌ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.മൂന്നു മാസം മുന്നെയാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇയ്യാത്തുമ്മയെ ക്രൂരമായി കൊലപെടുത്തിയത് നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനോ അന്വേഷണം ഊർജിത പെടുത്താനോ കഴിഞ്ഞിട്ടില്ല. ഇതിൽ ജനങ്ങൾ വലിയ ആശങ്കയിലാണ്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷനിലെക്ക് മാർച്ച്‌ നടത്തുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് അയങ്കലം ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സൂര്യ നാരായണൻ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.രാമകൃഷ്ണൻ തവനൂർ , പി എസ് ശിഹാബ് തങ്ങൾ, റാഫി അയങ്കലം,  അക്ബർ കുഞ്ഞു,വിപിഎ റഷീദ്,ആര്‍കെ നൗഷാദ്, ശറഫുദ്ധീൻ ,ശാഹുൽ വെള്ളാഞ്ചേരി,മുസ്തഫ കടകശ്ശേരി, ഷാഫി അയങ്കലം, വി കെ കെ മരക്കാർ, അഭിജിത്,ഷമീമ് അയങ്കലം എന്നിവർ നേതൃത്വം നൽകി