29 March 2024 Friday

ചാലിശ്ശേരി ജനമൈത്രി പോലീസ് ജാഗ്രത സമിതി യോഗം നടത്തി.

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ്  ജാഗ്രത സമിതി  യോഗം നടത്തി.


ചങ്ങരംകുളം: ചാലിശ്ശേരി പോലീസ് സ്റ്റേഷൻതല ജാഗ്രതാ സമിതി അംഗങ്ങളുടെ ഓൺലൈൻ മീറ്റിംങ് നടത്തി.വെള്ളിയാഴ്ച രാവിലെ നടന്ന മീറ്റിംങിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  കെ സി  വിനു  ജനമൈത്രി പോലീസ് സംവിധാനത്തെപ്പറ്റി വിശദമായി സംസാരിച്ചു.


ജാഗ്രതാ സമിതി അംഗങ്ങൾ ഓൺ ലൈൻ  മീറ്റിങ്ങിലൂടെ സ്റ്റേഷൻ പരിധിയിൽ  നടക്കുന്ന തിന്മകൾക്കതിരെ പല  നിർദ്ദേശങ്ങൾ നൽകി.

ലഹരി ഉപയോഗം ,  സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ,ഗതാഗത നിയമലംഘനം എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്  എസ് എച്ച് ഒ പറഞ്ഞു. 


ജനമൈത്രി സി ആർ ഒ എസ് ഐ സാജൻ , ബീറ്റ് ഉദ്യോഗസ്ഥരായ ശ്രീകുമാർ എ ,രതീഷ് വി ആർ എന്നിവർ പങ്കെടുത്തു.