24 April 2024 Wednesday

വട്ടംകുളം മൂതൂരിലെ കോൺഗ്രസ് നേതാവ് വടക്കേതിൽ മൊയ്തീൻ അന്തരിച്ചു

ckmnews

വട്ടംകുളം മൂതൂരിലെ കോൺഗ്രസ് നേതാവ് വടക്കേതിൽ മൊയ്തീൻ അന്തരിച്ചു


എടപ്പാള്‍:വട്ടംകുളം മൂതൂരിലെ കോൺഗ്രസ് നേതാവ് വടക്കേതിൽ മൊയ്തീൻ (78) അന്തരിച്ചു.വട്ടംകുളം മണ്ഡലം കോൺഗ്രസ് സെക്രട്ടറി,  യു.ഡി.എഫ്. പഞ്ചായത്ത് ജോ:കൺവീനർ, വാർഡ് കോൺഗ്രസ് പ്രസിഡണ്ട്, സെക്രട്ടറി, മുതുർ മേഖലാ കോൺഗ്രസ് പ്രസിഡണ്ട്,ബൂത്ത് പ്രസിഡണ്ട്,ഡി.കെ.ടി.എഫ്.മണ്ഡലം പ്രസിഡണ്ട്,യു.ഡി.എഫ്  വാർഡ് ചെയർമാൻ, ബൂത്ത് ചെയർമാൻ ,വട്ടംകുളം  മണ്ഡലം കോൺഗ്രസ് നിർവാഹക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.വൈദ്യുതി എത്താതിരുന്ന മൂതൂരിൽ  വൈദ്യുതി എത്തിക്കുന്നതിനും,  അണ്ണക്കമ്പാട് - മുതൂർ റോഡിൻ്റെ ആവിർഭാവത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.ഖബറടക്കം വെള്ളിയാഴ്‌ച പത്തിന് മൂതൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.ഭാര്യ:മറിയക്കുട്ടി.മക്കൾ: ഷാഹിദ,  സുലൈഖ, ഖമറുന്നീസ

മരുമക്കൾ: അബ്ദുൽ ലത്തീഫ് (പെരിമ്പലം), 

മൂസ,  ഹംസത്തലി