19 April 2024 Friday

ക്ലാസ്സുകൾ ഉച്ചവരെ, ആഴ്ചയിൽ ആറു ദിവസം,സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർഗരേഖയായി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്ചയിൽ ആറ് ദിവസം ക്ലാസുകൾ (class) നടത്താൻ ആലോചന. ക്ലാസ് രണ്ടായി തിരിക്കും. ഇടവിട്ട ദിവസങ്ങൾ ക്ലാസുകൾ നടത്താനാണ് ആലോചന. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും ഉണ്ടാവുക. ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല. പൊതുവാഹനമാണ് ഉപയോഗിക്കുന്നത് എങ്കിൽ കുട്ടികൾക്ക് പ്രത്യേക സീറ്റും പരിഗണനയിലുണ്ട്. സ്കൂളുകളിലെ (school) ശുചിമുറികൾ വൃത്തിയാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക‍. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺ‍സിലിങ് ആവശ്യമെങ്കിൽ അത് നൽകുമെന്നും മാർഗരേഖയിൽ പറയുന്നു.