29 March 2024 Friday

അന്തരിച്ച സ്വാതന്ത്രസമര ഇതിഹാസം വടക്കത്ത് ജി.സുശീലാമ്മ യുടെ മൃദദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ckmnews

അന്തരിച്ച സ്വാതന്ത്രസമര ഇതിഹാസം വടക്കത്ത് ജി.സുശീലാമ്മ യുടെ  മൃദദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.


എടപ്പാൾ : കഴിഞ്ഞ ദിവസം അന്തരിച്ച സ്വാതന്ത്രസമര ഇതിഹാസം വടക്കത്ത് ജി.സുശീലാമ്മ യുടെ  മൃദദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.100വയസ്സായിരുന്നു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. ബുധന്നാഴ്ച്ച വൈകിട്ട് 6.30 ഓടെ ആയിരുന്നു അന്ത്യം.മകൾ നന്ദിതയുടെ മകനായ വാസുദേവൻ അന്ത്യകർമ്മൾ നടത്തി .സംസ്ഥാന സർക്കാർ ,മുഖ്യമന്ത്രി, പാലക്കാട് ജില്ലാ കളക്ടർ എന്നിവർക്ക് വേണ്ടി, ഒറ്റപ്പാലം സബ് കളക്ടർ,ശിഖ സുരേന്ദ്രൻ റീത്ത് സമർപ്പിച്ചു.പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠന്‍, 

വി.ടി.ബൽറാം,മമ്മിക്കുട്ടി എംഎല്‍എ,

വി.ടി.രമ, തുടങ്ങി രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു.