24 April 2024 Wednesday

ഹിബ പർവിൻനെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ckmnews

ഹിബ പർവിൻനെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു


ചങ്ങരംകുളം :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2020-21 അദ്ധ്യയന വർഷത്തെ Bsc  MICROBIOLOGY പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടിയ ഹിബ പർവിൻ നെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.കാഞ്ഞിയൂർ അൻവർ സൈഫുനിഷ ദമ്പതിമാരുടെ മകളാണ് ഹിബ പർവിൻ.കോണ്‍ഗ്രസ്സ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ ഉമ്മർ കുളങ്ങരയും, യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കറും ചേർന്ന് ഉപഹാരം നൽകി.നന്നംമുക്ക് മണ്ഡലം മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ശാന്തിനി രവീന്ദ്രൻ ഷാൾ അണിയിച്ചു.നന്നംമുക്ക് പഞ്ചായത്ത്‌ നാലാം വാർഡ് മെമ്പർ വി കെ നൗഷാദ്, ഫൈസൽ മാട്ടം, ഉബൈദ് പൂച്ചപ്പടി, അനസ് എന്നിവർ സംബന്ധിച്ചു.