25 April 2024 Thursday

ഓൺലൈൻ കലാമേളയിൽ പങ്കെടുത്ത കൊച്ചു പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു

ckmnews



ചങ്ങരംകുളം:ഇൻകാസ് കോക്കൂർ സംഘടിപ്പിച്ച ഓൺലൈൻ കലാമേളയിൽ പങ്കെടുത്ത് വിജയിച്ച കെച്ചു പ്രതിഭകളെ കോക്കൂർ ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്റെറിൽ  വെച്ച് ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ ആലംകോട് പഞ്ചായത്ത് മെമ്പറും വെളിയംങ്കോട് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അബ്ദുൾ സലാം,പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ റീസ പ്രകാശ്,മണ്ഡലം വൈസ് പ്രസിഡൻ്റ് വി.വി.മുഹമ്മദ്,ആലംകോട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് അംബികടീച്ചർ,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അരുൺലാൽ,ഇൻകാസ് കോക്കൂർ ജേയിൻ സെക്രട്ടറി ഹരിനാരായണൻ  തുടങ്ങിയവർ പങ്കെടുത്തു