28 March 2024 Thursday

ചാലിശ്ശേരി ജി.സി.സി ഫുട്ബോൾ അക്കാദമി ലോഗോ പ്രകാശനം നടത്തി

ckmnews

ചാലിശ്ശേരി ജി.സി.സി ഫുട്ബോൾ 

അക്കാദമി ലോഗോ പ്രകാശനം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിൽ കാൽപന്ത് കളിയിലൂടെ പ്രശസ്തിയാർജിച്ച ജി.സി.സി ആർട്സ് ആൻ്റ് സ്പോർടസ് ക്ലബ്ബിൻ്റെ നേതൃത്യത്തിൽ ആരംഭിക്കുന്ന  പ്രഥമ ഫുട്ബോൾ അക്കാദമിയുടെ  ലോഗോ പ്രകാശനം നടത്തി.1980 ൽ ആരംഭിച്ച ക്ലബ്ബിൽ കളിച്ച് നിരവധി താരങ്ങളാണ്  ഇതിനകം ഗ്രാമത്തിന്   അഭിമാനമായി  സ്പോർട്സ് രംഗത്ത് നിറഞ്ഞ് നിൽക്കുന്നത്.


 പുതിയ തലമുറയിലെ  കുട്ടികൾക്ക് പഠനത്തോടൊപ്പം തന്നെ കായിക രംഗത്ത്   മികച്ച രീതിയിൽ   കാൽപന്ത് കളിയുടെ ഹൃദയതാളങ്ങളെ  ഒരു പന്തിലേക്ക് ചേർത്ത് നിർത്തുവാനുള്ള കഠിന്യദ്ധ്യാനനവും ആത്മസമർപ്പണുവും അച്ചടക്കവും നൽകി  ചാലിശ്ശേരി ഗ്രാമത്തിൽ നിന്ന്  ദേശീയ - അന്തർദേശീയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ദീർഘകാല വീക്ഷണമാണ്   ജിസിസി ഫുട്ബോൾ   അക്കാദമിയുടെ   ലക്ഷ്യം.നിലമ്പൂരിൽ വെച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഐ.എം വിജയൻ  അക്കാദമിയുടെ ലോഗോ പ്രകാശനം നടത്തി.ചടങ്ങിൽ  സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ രാഹുൽ , ജിസിസി ക്ലബ്ബ് മെമ്പറും കേരള പോലീസ് ക്യാപ്റ്റൻ  വി.ജി ശ്രീരാഗ് (അമ്പാടി), വൈസ് പ്രസിഡൻ്റുമാരായ  മണികണ്ഠൻ സി.വി , ഇക്ബാൽ എ.എം , മസൂദ്  , റംഷാദ് , കെ. കെ. ഷമീർ എന്നിവർ പങ്കെടുത്തു.